Loading ...

Home sports

കനത്ത മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഉപേക്ഷിച്ചു

ധരംശാല:ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു ധര്‍ശാലയില്‍. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളായി ധരംശാലയില്‍ മഴയുണ്ടായിരുന്നു. ഇന്നലെ ഇരുടീമുകളും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ പെയ്ത മഴ വില്ലനായി. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.

Related News