Loading ...

Home sports

അഥര്‍വ മാജിക്ക്; ഏഷ്യാ കപ്പ് ത്രില്ലറില്‍ ഇന്ത്യന്‍ ബോയ്‌സിന് കിരീടം

കൊളംബോയില്‍ നടന്ന അണ്ടര്‍-19 ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ 5 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യയ്ക്ക് കിരീടം. 32.4 ഓവറില്‍ 106 റണ്‍സിന് പുറത്തായ ഇന്ത്യ 33 ഒവറില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ടാണ് കപ്പ് നേടിയത്. ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഥര്‍വ അങ്കലേക്കറാണ് മാന്‍ ഓഫ് ദ മാച്ച്‌. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് എട്ടു റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തും മുമ്ബ് മൂന്നു വിക്കറ്റ് നഷ്ടമായി.ഏഴ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായ ഇന്ത്യന്‍ ഇന്നിങ്ങ്‌സില്‍ 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ധ്രുവ് 33 റണ്‍സെടുത്ത് പുറത്തായി. ആകെ ഏഴ് ഫോറും രണ്ട് സിക്സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ പിറന്നത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷമീം ഹുസൈനും മൃതുഞ്ജയ് ചൗധരിയുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 16 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനുവേണ്ടി 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്ബര്‍ അലിയും 21 റണ്‍സെടുത്ത മൃത്യഞ്ജയ ചൗധിരിയുമാണ് കാര്യമായ
ചെറുത്തുനില്‍പ്പ് നടത്തിയത്.

Related News