Loading ...

Home India

ധനകാര്യ കമ്മീഷന്റെ തീരുമാനം കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ തകര്‍ക്കും: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തീരുമാനം കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ അത് തകര്‍ക്കുമെന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിശോധന വിഷയങ്ങള്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, മന്ത്രിമാരായ മനീഷ് സിസോദിയ, തോമസ് ഐസ്ക്ക് തുടങ്ങിയവരും പങ്കെടുത്തു.

Related News