Loading ...

Home National

സാമ്ബത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടി; ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്ബത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സാമ്ബത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചു. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷയില്ല. 25 ലക്ഷത്തില്‍ താഴെയുള്ള നികുതി വെട്ടിപ്പിനാണ് ശിക്ഷ ഒഴിവാക്കിയത്. നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. സമ്ബദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്. ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Related News