Loading ...

Home health

രക്തസമ്മര്‍ദ്ദവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ട്‌ ; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മറവിരോഗം ഉണ്ടാകാം !

രക്ത സമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ്, ഭക്ഷണരീതി ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ഇപ്പോഴിതാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മറവിരോഗം വരാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 11,000 യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മറവിരോഗം വരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ രക്തസമ്മര്‍ദ്ദവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം പറഞ്ഞുവെയ്ക്കുന്നു. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ പലരെയും പിടിപെടുന്നതായും പഠനം സൂചിപ്പിക്കുന്നു. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണമാണ് ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവ്. ഇതാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്.

Related News