Loading ...

Home Kerala

സൗജന്യ ഓണക്കിറ്റ് വേണ്ടെന്നുവെച്ചത് അധിക ചെലവ് താങ്ങാന്‍ കഴിയാത്തതിനാലെന്ന് മന്ത്രി

തിരുവനന്തപുരം : സൗജന്യ ഓണക്കിറ്റ് വേണ്ടെന്നുവെച്ചത് അധിക ചെലവ് താങ്ങാന്‍ കഴിയാത്തതിനാലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. എന്നാല്‍, ഓണക്കിറ്റ് ഇല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റെടുത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വഹിക്കുന്നതെന്നും അതുകൊണ്ട് അധിക ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related News