Loading ...

Home Education

സ്കൂള്‍ തുറന്നു; ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നാളെ മുതല്‍

ഷാര്‍ജ: ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തുറന്നു. അധ്യയനം നാളെ മുതല്‍ ആരംഭിക്കും. 60 വിദ്യാര്‍ത്ഥികളാണ് സ്കൂളിലുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലവും മികവാര്‍ന്നതുമായ സൗകര്യവും സംവിധാനവുമാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാരായ ആറു മുതല്‍‌ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണു പ്രവേശനം. പ്രിന്‍സിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പുഞ്ചിരി എന്നര്‍ഥം വരുന്ന അല്‍ ഇബ്തിസാമ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവര്‍ത്തിക്കും. അധ്യാപകരെല്ലാം മലയാളികളാണ്. രക്ഷിതാക്കള്‍ക്കും സ്കൂളില്‍ പരിശീലനം നല്‍കും. 60 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കിയത്.

Related News