Loading ...

Home Kerala

അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന്. . . ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി

കൊച്ചി: കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നഗരസഭ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നടപടിയ്ക്കെതിരെ നഗരസഭയ്ക്കു മുന്നില്‍ നിരാഹാരമിരിക്കുമെന്നാണ് ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, തീരദേശ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ച്‌ മാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്ളാറ്റുകളിലെ ഉടമകളെ അനുകൂലിച്ച്‌ മരട് നഗരസഭയില്‍ പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചിരുന്നു. സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം മറികടക്കാന്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. താമസക്കാരെ തെരുവിലിറക്കാതെ ഏത് വിധേനയെങ്കിലും പ്രവൃത്തിക്കണമെന്നാണ് പൊതുവില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായം. ഏത് രീതിക്ക് ഇതിനെ നേരിടാം എന്ന് പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇറക്കിവിടേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യുക. അപ്പോഴും വിധിയെ എങ്ങനെ മറികടക്കാം എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. 350 ഓളം കുടുംബങ്ങളാണ് ഫ്ളാറ്റ് പൊളിച്ചു നീക്കേണ്ടി വന്നാല്‍ വഴിയാധാരമാവുക.

Related News