Loading ...

Home Gulf

കുവൈറ്റ് അമീറിന്റെ ആരോഗ്യത്തില്‍ പുരോഗതിയുള്ളതായി കുവൈറ്റ് പ്രധാനമന്ത്രി

കുവൈറ്റ് : അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തില്‍ പുരോഗതിയുള്ളതായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് അറിയിച്ചു. സീഫ് കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമീറിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രംപുമായുള്ള അമീറിന്‍രെ കൂടിക്കാഴ്ച്ചയും മാറ്റിവെച്ചിരുന്നു.

Related News