Loading ...

Home National

ലാന്‍ഡര്‍ തകര്‍ന്നില്ലെന്ന് ഐഎസ്‌ആര്‍ഒ

ബംഗളൂരു : ചന്ദ്രനില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് ചെയ്ത വിക്രം ലാന്‍ഡര്‍ തകര്‍ന്നില്ലെന്ന് സ്ഥിരീകരണം. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയപ്പോള്‍ ലാന്‍ഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നില്ലെന്ന് ഐ എസ്‌ആര്‍ഒ വ്യക്തമാക്കി. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിഞ്ഞ നിലയില്‍ ലാന്‍ഡര്‍ ഇപ്പോള്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറി ചന്ദ്രോപരിതലത്തില്‍ കിടക്കുകയാണെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. വിക്രം ലാന്‍ഡറിലെ ചിത്രങ്ങള്‍ ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിന്റെ ക്യാമറകള്‍ വഴി ഐഎസ്‌ആര്‍ഒയ്ക്ക് ലഭിച്ചിരുന്നു. ലാന്‍ഡറിന് ആന്തരികമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഇതുവരെ ഐഎസ്‌ആര്‍ഒയ്ക്ക് കഴിഞ്ഞിട്ടില്ല.

Related News