Loading ...

Home special dish

എളുപ്പത്തില്‍ തയ്യാറാക്കാം മട്ടന്‍ കറി

ചേരുവകള്‍ മട്ടന്‍- 1/2 കിലോ
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
മുളക്പൊടി- 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
തൈര്- 1/4 കപ്പ്
എണ്ണ- ആവശ്യത്തിന്
സവാള (അരിഞ്ഞത്)- 1/2 കപ്പ്
വെളുത്തുള്ളി- 15 അല്ലി
ഇഞ്ചി- 1 കഷ്ണം
തക്കാളി- 3 എണ്ണം
പച്ചമുളക്- 2 എണ്ണം
ഗ്രാമ്ബു, ഏലയ്ക്ക, കറുവാപ്പട്ട, ഉപ്പ് എന്നിവ കുറച്ച്‌ എടുത്ത് പൊടിച്ചുവെയ്ക്കുക.
തയ്യാറാക്കുന്ന വിധം മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ഇത് കുറച്ച്‌ സമയം ഇങ്ങനെ വെച്ചതിന് ശേഷം തൈരിലിട്ട് നന്നായി യോജിപ്പിക്കുക. കുറച്ച്‌ സമയത്തിന് ശേഷം ഇത് ചെറു തീയില്‍ വേവിക്കുക. എണ്ണയില്‍ സവാള, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കുക. തിളച്ചുവരുമ്ബോള്‍ വാങ്ങാം.

Related News