Loading ...

Home National

ചന്ദ്രയാന്‍ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച്‌ പാകിസ്ഥാനി ഗവേഷക

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച്‌ പാകിസ്ഥാനി ഗവേഷകയും, ആദ്യ പാകിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ പോകുന്ന നമീറ സലിം. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആര്‍.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാന്‍ അഭിനന്ദിക്കുന്നു എന്ന് നമീറ പറയുകയുണ്ടായി. ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നല്‍കുന്നുവെന്നും അവര്‍ പറയുകയുണ്ടായി. ബഹിരാകാശത്ത് രാഷ്ട്ര വിഭജനങ്ങള്‍ അലിഞ്ഞില്ലാതാകുമെന്നും. ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്നും നമീറ സലിം കൂട്ടിച്ചേര്‍ത്തു.

Related News