Loading ...

Home National

ആദ്യ നൂറ് ദിവസത്തെ ശക്തമായ തീരുമാനങ്ങള്‍ വരുംകാലങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര സര്‍ക്കാറിന്റെ ആദ്യ നൂറ് ദിവസത്തെ ശക്തമായ തീരുമാനങ്ങള്‍ വരുംകാലങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം, വിശ്വാസ്യത, വലിയ മാറ്റങ്ങള്‍ എന്നിവയാണു പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ നൂറുദിവസം പിന്നിടുമ്ബോള്‍ ഇന്ത്യന്‍ ജനതയ്ക്കു മുന്നിലേക്കു വയ്ക്കുന്നതെന്നും നൂറു ദിവസത്തിനകം എത്രയേറെ വലിയ തീരുമാനങ്ങളാണു സര്‍ക്കാര്‍ എടുത്തതെന്നു ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ റോഹ്തക്കിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കശ്മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പ്രചോദനം കൊണ്ടാണ് സാധിച്ചത്. 60 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണു കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയേറേ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കുന്നത്. കുറെയേറെ പുതിയ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഈ കാലയളവില്‍ കഴിഞ്ഞു. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും നന്ദി പറയുന്നു.' പ്രധാനമന്ത്രി പറഞ്ഞു. നൂറു ദിവസത്തെ പ്രവര്‍ത്തനങ്ങളിലൂടെ 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിനു സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷക ക്ഷേമ പെന്‍ഷന്‍ പദ്ധതി പോലെ തന്നെ ചെറുകിട വ്യവസായികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മോദി അറിയിച്ചു.

Related News