Loading ...

Home sports

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ് മല്‍സരം: ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി

ഏകദിന പരമ്ബരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മല്‍സരം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തിരഞ്ഞെടുത്തു. എന്നാല്‍ ആദ്യ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ അവര്‍ 20/3 എന്ന നിലയിലാണ്. സെനുരന്‍ മുത്തുസാമി(0), ഖയ സോണ്ടോ(6) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്ക പതറിനില്‍ക്കുകയാണ്. റണ്‍സ് എടുക്കുന്നതിന് മുമ്ബ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഇന്ത്യക്ക് വേണ്ടി സിറാജ്, താക്കൂര്‍, നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പീറ്റര്‍ മലന്‍(0), ഐഡന്‍ മാര്‍ക്രം(0), സുബൈര്‍ ഹംസ(13) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന രണ്ട് ടെസ്റ്റ് മല്‍സരമാണ് ഉള്ളത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യ എയുടെ നായകന്‍. ദക്ഷിണാഫ്രിക്ക എ ടീമിന് വേണ്ടി ഹെന്‍ റിച്ച്‌ ക്ലാസന്‍, ലുംഗി എങ്കിടി എന്നിവര്‍ കളിക്കുന്നുണ്ട്. ഏകദിന പരമ്ബര ഇന്ത്യ നേടിയിരുന്നു. ഇന്ത്യന്‍ എ ടീം: ഋതുരാജ് ഗെയിക്ക്‌വാദ്, അങ്കിത് ബാവ്നെ, ഗില്‍, സക്സേന, റിക്കി ഭൂയി, ശ്രീകാര്‍ ഭരത്, ഡൂബെ, ഗൗതം, സിറാജ്, ഷഹബാസ് നദീം. ഷര്‍ദുല്‍ താക്കൂര്‍. ദക്ഷിണാഫ്രിക്ക എ ടീം: പീറ്റര്‍ മലന്‍, എഡ്വേര്‍ഡ് മൂര്‍, ഐഡന്‍ മാര്‍ക്രം, സുബൈര്‍ ഹംസ, ഖയ സോണ്ടോ, ഹെന്‍‌റിക് ക്ലാസെന്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സന്‍, സെനുരന്‍ മുത്തുസാമി, ഡെയ്ന്‍ പിയഡ്, ലുങ്കി എന്‍‌ജിഡി


Related News