Loading ...

Home Education

എന്‍.ഐ.ഡിയില്‍ ഡിസൈനില്‍ പിഎച്ച്‌.ഡി. പ്രോഗ്രാം; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബെംഗളൂരു കാമ്ബസുകളിലെ ഡിസൈന്‍ പിഎച്ച്‌.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസൈന്‍ എജ്യുക്കേഷന്‍, ഡിസൈന്‍ ഇന്നൊവേഷന്‍, സോഷ്യല്‍ ഇന്നൊവേഷന്‍, ഡിസൈന്‍ പ്രാക്ടീസ് എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന, ഫുള്‍ ടൈം, പാര്‍ട്ട് ടൈം ഗവേഷണ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഫുള്‍ടൈം ഗവേഷകര്‍ക്ക് റിസര്‍ച്ച്‌ ഫെലോഷിപ്പിനോ സ്‌റ്റൈപ്പന്‍ഡിനോ അര്‍ഹതയുണ്ട്. യോഗ്യത: ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, ഫൈന്‍ ആര്‍ട്‌സ്, അപ്ലൈഡ് ആര്‍ട്‌സ് മാസ്റ്റേഴ്‌സ് ബിരുദം,യോഗ്യതാ കോഴ്സിന്റെ അന്തിമവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഡിസൈന്‍ റിസര്‍ച്ച്‌ ടെസ്റ്റ് വഴിയാണ് പ്രവേശനം അപേക്ഷ www.phda dmissions.nid.edu വഴി സെപ്റ്റംബര്‍ 30 വരെ നല്‍കാം. അപേക്ഷാ പ്രിന്റ് ഔട്ട്, റിസര്‍ച്ച്‌ പ്രൊപ്പോസല്‍, മൂന്ന് റഫറി ശുപാര്‍ശകള്‍, ഡി.ഡി. എന്നിവ ഒക്ടോബര്‍ ഏഴിനകം അഹമ്മദാബാദ് എന്‍.ഐ.ഡി.യില്‍ ലഭിക്കണം.

Related News