Loading ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന
പേരില്‍ കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമര്‍ശനത്തിന് ഇരയായ ശശി തരൂര്‍
എംപി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം
രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും
കോഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ തരൂര്‍ തന്നെ രാജി തീരുമാനം
പ്രഖ്യാപിച്ചു. മുല്ലപ്പള്ളി
രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ
കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനല്‍, രാഷ്ട്രീയ
പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡിജിറ്റല്‍ മീഡിയ സെല്‍. ചെയര്‍മാനായി ശശി
തരൂരിനെയും കണ്‍വീനറായി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയും
നിയമിച്ചത് കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു.
എംപിയെന്ന നിലയില്‍ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത്
എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിര്‍ന്നതിലുള്ള മനോവ്യഥയാണു രാജി
തീരുമാനത്തിലേക്കു നയിച്ചതെന്നും ശശിതരൂര്‍ കരുതുന്നതായി അദ്ദേഹത്തോട്
അടുപ്പമുള്ളവര്‍ പറയുന്നു.