Loading ...

Home Kerala

ജലനിരപ്പ് ഉയരുന്നു; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരു ഷട്ടറുകളും 5 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കരമന ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തുന്നത്. 107.5m ആണ് പേപ്പാറ ഡാമിന്റെ പരമാവധി സംഭരണശേഷി.

Related News