Loading ...

Home Kerala

കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതലയേറ്റത്. മലയാളത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ഓഫീസിലേക്കാകും പോകുന്നത്. അദ്ദേഹത്തിനൊപ്പം വേദിയില്‍ ഭാര്യ രേഷ്മ ആരിഫും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.പി. ജയരാജന്‍, കടന്നപ്പളി രാമചന്ദ്രന്‍, തോമസ് ഐസക്ക്, എം.എം. മണി, കെ.കെ. ശൈലജ ടീച്ചര്‍, ജെ.മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

Related News