Loading ...

Home sports

മെസ്സിയില്ലാത്ത അര്‍ജന്റീനയെ സമനിലയില്‍ തളച്ച്‌ ചിലി

കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനല്‍ന മത്സരത്തിന് ശേഷം അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. സൗഹൃദ മത്സരമായിരുന്നെങ്കിലും ഇരു ടീമുകളും കനത്ത ടാക്ലിങ്ങുകളുമായി കളം നിറഞ്ഞു കളിച്ചപ്പോള്‍ റഫറിക്ക് തുടക്കം മുതല്‍ തന്നെ മഞ്ഞ കാര്‍ഡ് എടുക്കേണ്ടി വന്നു. മത്സരത്തില്‍ മൊത്തം 10 മഞ്ഞ കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. ചിലി കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഇന്റര്‍മിലാനില്‍ എത്തിയ സാഞ്ചസിനെ മുന്‍നിര്‍ത്തിയാണ് മത്സരം തുടങ്ങിയത്. മെസ്സി, അഗ്വേറൊ, ഡി മരിയ എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് അര്‍ജന്റീന മത്സരത്തിന് ഇറങ്ങിയത്. കോപ്പ അമേരിക്കയിലെ ബ്രസീലിനെതിരായ മത്സരത്തിന് ശേഷം കോപ്പ അമേരിക്കയെ വിമര്‍ശിച്ചതിന് ലഭിച്ച 3 മത്സരത്തിലെ വിലക്ക് മൂലം സൂപ്പര്‍ താരം മെസ്സി ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നില്ല. ഇരു ടീമുകളും അവസാനം കളിച്ച കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ അര്‍ജന്റീന താരം മെസ്സിക്കും ചിലി താരം ഗാരി മെഡലിനും ചുവപ്പ് കാര്‍ഡും ലഭിച്ചിരുന്നു. ഇവര്‍ക്ക് പകരം പാളോ ഡിബാലയെയും ലൗവ്റ്റാറോ മാര്‍ട്ടിനസിനെയും മുന്‍ നിര്‍ത്തി ആക്രമണം നടത്തിയ അര്‍ജന്റീന അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ക്ലോഡിയോ ബ്രാവോയെ മറികടന്ന് ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. അര്‍ജന്റീന പ്രതിരോധ താരം ലൂക്കാസ് മാര്‍ട്ടിനസിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും അര്‍ജന്റീനക്ക് തിരിച്ചടിയായി.

Related News