Loading ...

Home sports

രണ്ടടിച്ച്‌ സ്പാനിഷ് വമ്ബ്, നാലടിച്ച്‌ സ്വീഡനും

യൂറോകപ്പ് യോഗ്യത മത്സരങ്ങളില്‍ വമ്ബന്മാര്‍ക്കെല്ലാം ജയം. ഗ്രൂപ്പ് എഫില്‍ റെമാനിയയെ 2-1ന് വീഴ്ത്തി സ്‌പെയ്ന്‍ യോഗ്യതറൗണ്ടില്‍ തങ്ങളുടെ ആധിപത്യം തുടരുന്നു. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ദുര്‍ബലരായ ഫറോ അയര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞു. നോര്‍വെ 2-0ത്തിനു മാള്‍ട്ടയെയും ഡെന്മാര്‍ക്ക് 6-0ത്തിന് ഗിബര്‍ട്ടറിനെയും വീഴ്ത്തി. യോഗ്യതറൗണ്ടില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും പാക്കോ അല്‍ക്കാസറും വലകുലുക്കി. ഫ്‌ലോറിയന്‍ അന്‍ഡൊനെയാണ് റൊമാനിയയ്ക്കായി ഗോള്‍ മടക്കിയത്. സ്പാനിഷ് പ്രതിരോധ താരം ഡിയാഗോ ലോറന്റെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു. പെനാല്‍റ്റി വലയിലെത്തിച്ച്‌ റാമോസ് സ്‌പെയിനിനെ മുന്നിലെത്തിച്ചു. ഈ ഗോളോടെ യോഗ്യതറൗണ്ടില്‍ സ്‌പെയിനിന്റെ ടോപ്‌സ്‌കോററും റാമോസായി മാറി. ഫറോ ഐലന്റിനോടാണ് സ്‌പെയിനിന്റെ അടുത്ത മത്സരം. ഗ്രൂപ്പില്‍ സ്‌പെയിന്‍ തന്നെയാണ് മുന്നില്‍. അഞ്ചുകളിയില്‍ 15 പോയിന്റ്. പത്തുപോയിന്റുമായി സ്വീഡന്‍ രണ്ടാമതും.

Related News