Loading ...

Home sports

മഴയില്‍ മുങ്ങിയ മല്‍സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി

തിരുവനന്തപുരം: ഇന്ത്യ à´Ž, ദക്ഷിണാഫ്രിക്ക à´Ž ഏകദിന പരമ്ബരയിലെ നാലാം മല്‍സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി. മഴമൂലം രണ്ട് ദിവസമായി നടന്ന മത്സരത്തില്‍ ആണ് ദക്ഷിണാഫ്രിക്ക à´Ž നാല് റണ്‍സിന് ഇന്ത്യ എയെ തോല്‍പ്പിച്ചത്. 193 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 188 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളു. മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ശിഖര്‍ ധവാന്‍ അര്‍ധശതകം നേടി. ആന്റിച്ച്‌ നോര്‍ജെ, മാര്‍കോ ജാന്‍സണ്‍, ലുതോ സിംപാല എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.  ഇന്നലെ ടോസ് നേടിയ ഇന്ത്യ à´Ž ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 22 ഓവര്‍ ആയപ്പോള്‍ മഴ എത്തുകയായിരുന്നു. പിന്നീട് 25 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 137 റണ്‍സ് ആണ് നേടിയത്. മഴ നിയമം അനുസരിച്ച്‌ ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറില്‍ 193 റണ്‍സാക്കി. എന്നാല്‍ ഇന്നലെ ഇന്ത്യ 7.4 ഓവറില്‍ 56-1 എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴ എത്തി. ഇതോടെ മല്‍സരം ഇന്നത്തേക്ക് മാറ്റി. ഇന്ന് ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ 52 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. ശിവും ദൂബെ(31), ശ്രേയസ് അയ്യര്‍(26) എന്നിവര്‍ മാത്രമാണ് കളിച്ചത്.അവസാന പന്തില്‍ അഞ്ച് റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യക്ക് ഒരു റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞൊള്ളു. അഞ്ച് മല്‍സരങ്ങള്‍ ഉള്ള പരമ്ബരയില്‍ ഇന്ത്യ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച്‌ പരമ്ബര സ്വന്തമാക്കിയിരുന്നു. അവസാന മല്‍സരം നാളെ നടക്കും. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക à´Ž: 137/1 (25.0)
ഇന്ത്യ എ : 188/9 (25.0)

Related News