Loading ...

Home Europe

വിയന ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം

വിയന: ദനൂബെ നദിക്കരയിലെ വിയന ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് സര്‍വേ. ഇറാഖി തലസ്ഥാനമായ ബഗ്ദാദാണ് ഏറ്റവും മോശം നഗരം. ആഗോള നഗരങ്ങളായ ലണ്ടനും പാരിസും ടോക്യോയും ന്യൂയോര്‍ക് സിറ്റിയും പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലെങ്ങുമില്ല. ഏതാണ്ട് 17 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന വിയനയില്‍ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി മ്യൂസിയങ്ങളും തിയറ്ററുകളും ഓപറ ഹൗസുകളുമുണ്ട്.  à´¸àµ‚റിക്, ഓക്ലന്‍ഡ്, മ്യൂണിക്, വാന്‍കൂവര്‍ എന്നീ നഗരങ്ങള്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ കൈയടക്കി. രാഷ്ട്രീയ സ്ഥിരത, ആരോഗ്യം, വിദ്യാഭ്യാസം, ജലഗതാഗതം, വിനോദം, കുറ്റകൃത്യനിരക്ക് എന്നിവ പരിഗണിച്ച് വിവിധ കമ്പനികളുടെയും സംഘടനകളുടെയും സഹായത്തോടെ 230 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

Related News