Loading ...
ന്യൂ ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന്
പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 59ാമത് സിയാം വാര്‍ഷിക
കണ്‍വെന്‍ഷനിലാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത്
പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ 4.50 ലക്ഷം കോടി ഓട്ടോമൊബൈല്‍ മേഖല ധാരാളം
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം കയറ്റുമതിയും വര്‍ദ്ധിച്ചു.
എന്നാല്‍ നാം ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത്
അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവാണ്. രണ്ടാമത്തേത്
മലിനീകരണവും മൂന്നാമത്തേത് റോഡ് സുരക്ഷയുമാണ്. ഗഡ്കരി പറഞ്ഞു.
അന്തരീക്ഷ മലിനീകരണ തോത് രാജ്യത്ത്
ചര്‍ച്ചാവിഷയമായതിനാല്‍ വാഹന വ്യവസായം ശുദ്ധമായ ഇന്ധന സ്രോതസ്സുകള്‍
സ്വീകരിക്കുന്നതിന് മുന്‍ഗണന നല്‍കണം. മലിനീകരണം കുറയ്ക്കുകയെന്നത് ദേശീയ
താല്‍പ്പര്യമാണ്. കയറ്റുമതിയിലും തൊഴിലവസരങ്ങളിലും വാഹന വ്യവസായത്തിന്റെ
സംഭാവന വളരെ വലുതാണ്. ഗഡ്കരി പറഞ്ഞു. ഹൈഡ്രിബ് വാഹനങ്ങളുടെ ജിഎസ്ടി
കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച
നടത്തുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.