Loading ...

Home Gulf

ആണവ റിയാക്ടറുകളുടെ വ്യാപനത്തില്‍ സമ്ബൂര്‍ണ പിന്തുണ: മോദിക്ക് വാക്കുനല്‍കി പുടിന്‍

വ്‌ലാഡിസ്റ്റോക്ക്: ഭാരതത്തിന്റെ ഊര്‍ജ്ജമേഖലയിലെ വലിയമുന്നേറ്റമുണ്ടാക്കാന്‍ പോകുന്ന ആണവമേഖലയ്ക്ക് എല്ലാവിധ സഹായങ്ങളും റഷ്യ വാഗ്ദാനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പുടിന്‍ സഹായവാഗ്ദാനം നല്‍കിയത്. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 20ഓളം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറിലാണ് ധാരണയായത്. ഇതിന്റെ ആദ്യപടിയായി കൂടംകുളത്തിലെ നിലവിലുള്ള ആണവ റിയാക്ടറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിലാണ് മുന്‍കൈയ്യെടുക്കുക എന്നും തീരുമാനിക്കപ്പെട്ടിട്ടുണ്ട്.മറ്റ് മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി പ്രതിരോധം, ബഹിരാകാശം,ആണവോര്‍ജ്ജം,എണ്ണ പ്രകൃതിവാതകം എന്നീ മേഖലകളിലും വ്യാപാര-വാണിജ്യ രംഗത്തും സഹകരണം വര്‍ധിപ്പിക്കും. ക്രയോജനിക് എന്‍ജിന്റെ നിര്‍മാണവും കൈമാറ്റവുമടക്കമുള്ള നിര്‍ണായകമായ ബഹിരാകാശ വിഷയത്തിലും റഷ്യയുടെ എല്ലാവിധ പിന്തുണയും ഭാരതത്തിന് ലഭ്യമാക്കുന്ന കരാറുകളിലും ധാരണയായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related News