Loading ...

Home National

മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വ്; റഷ്യയുമായി ചേര്‍ന്ന് ആണവ ഇന്ധനം നിര്‍മിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉത്തേജനം നല്‍കി റഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നു. റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ ആണവ ഇന്ധനം നിര്‍മിക്കിച്ചേക്കും. റഷ്യയിലെ വ്‌ളാദിവോസ്‌റ്റോക് നഗരത്തില്‍ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തി. ആണവ ഇന്ധന റോഡുകള്‍ ഇന്ത്യയില്‍ വച്ച്‌ കൂട്ടിയോജിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് റഷ്യയിലെ റോസാട്ടം ഇന്ധന കമ്ബനി ഉപാധ്യക്ഷന്‍ ഒലിഗ് ഗ്രിഗര്‍യേവ് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് മോദി റഷ്യയിലെത്തിയതും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയതും. റോസാട്ടം ഇന്ത്യയുമായി ചേര്‍ന്ന് ആണവ ഇന്ധനം ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പുടിനും വ്യക്തമാക്കി.  റഷ്യന്‍ സഹകരണത്തോടെ കൂടംകുളത്ത് ആണവ നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു പ്ലാന്റുകള്‍ കൂടി നിര്‍മിച്ചുവരികയാണ്. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 12 ആണവ യൂണിറ്റുകള്‍ കൂടി റഷ്യന്‍ സഹകരണത്തോടെ നിര്‍മിക്കുമെന്ന് നേരത്തെ കരാറുണ്ടാക്കിയിരുന്നു. വൈദ്യുത ഉല്‍പ്പാദനത്തില്‍ വന്‍ വളര്‍ച്ച നേടാന്‍ ഇതുവഴി സാധിച്ചേക്കും. അതിനിടെ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തി. സാമ്ബത്തിക-പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചുനീങ്ങന്‍ ഇരു നേതാക്കളും ധാരണയിലെത്തി. ജി 20 സമ്മേളനത്തിനിടെയും ജി 7 ഉച്ചകോടിക്കിടെയും മോദിയും ഷിന്‍സെ ആബെയും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചയാണ് റഷ്യയില്‍ നടന്നത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അടുത്ത വര്‍ഷം മെയില്‍ വന്‍ ആഘോഷം നടത്താന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. റഷ്യ രണ്ടാംലോക യുദ്ധത്തില്‍ ജയിച്ചതിന്റെ 75ാം വാര്‍ഷികാഘോഷമാണിത്. ആഘോഷത്തിലേക്ക് മോദിയെ റഷ്യന്‍ പ്രസിഡന്റ് ക്ഷണിച്ചു. മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഇതുപ്രകാരം അടുത്ത മെയില്‍ മോദി മോസ്‌കോയിലെത്തും.

Related News