Loading ...

Home sports

മലാഗ വിട്ട ഒകസാകി മറ്റൊരു സ്പാനിഷ് ക്ലബില്‍

ജപ്പാനീസ് സ്ട്രൈക്കര്‍ ഷിഞ്ജി ഒകസാകി പുതിയ ക്ലബില്‍. ഇന്ന മലാഗ ക്ലബ് വിട്ട ഒകസാകി മറ്റൊരു സ്പാനിഷ് ക്ലബായ ഹുയെസ്കയിലാണ് കരഋ ഒപ്പുവെച്ചത്. സ്പാനിഷ് ക്ലബായ മലാഗയുമായി കഴിഞ്ഞ മാസം ആയിരുന്നു ഒകസാകി കരാറില്‍ എത്തിയത്. അവരുടെ പ്രീസീസണ്‍ മത്സരങ്ങളിലും ഒകസാകി കളിച്ചിരുന്നു‌. എന്നാല്‍ ലീഗ് തുടങ്ങിയപ്പോള്‍ താരം കളിച്ചില്ല. താരത്തിന്റെ ശമ്ബളം ക്ലബിന് താങ്ങാന്‍ ആവില്ല എന്ന പറഞ്ഞ് ഒരുമാസം കൊണ്ട് തന്നെ ഒകസാകിയുമായുഅ കരാര്‍ മലാഗ ക്ലബ് റദ്ദാക്കുകയായിരുന്നു‌. എന്നാല്‍ ഫ്രീ ഏജന്റായ ഒകസാകിയെ സൈന്‍ ചെയ്ത് കൊണ്ട് ഹുയേസ്ക ക്ലബ് താരത്തിന്റെ രക്ഷകനായി. മുന്‍ ലെസ്റ്റര്‍ സിറ്റി താരമാണ് ഒകസാകി. 2015 മുതല്‍ ലെസ്റ്റര്‍ സിറ്റിക്ക് ഒപ്പമുള്ള താരമാണ് ഒകസാകി. ക്ലബിന്റെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കിവഹിച്ചിരുന്നു. മുമ്ബ് മൈന്‍സ്, സ്റ്റുറ്റ്ഗര്‍ട്ട് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. ജപ്പാന്‍ ദേശീയ ടീമിനായി നൂറില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒകസാകി 50 ഗോളുകള്‍ ദേശീയ ടീം ജേഴ്സിയില്‍ നേടിയിട്ടുണ്ട്.

Related News