Loading ...

Home Business

സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: റെക്കോര്‍ഡ് നിരക്കിലേക്ക് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. അമേരിക്ക -ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്‍റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം. കൂടാതെ കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകുന്നു.  ഇന്നത്തെ അന്താരാഷ്ട്ര നിരക്കുപ്രകാരം, ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്1,543.40 ഡോളറാണ് . ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്. വിനിമയനിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.39 എന്ന നിരക്കിലേക്ക് ഇന്നലെ ഇടിഞ്ഞിരുന്നു.

Related News