Loading ...

Home India

എല്‍എന്‍ജി പദ്ധതികളില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ ക്ഷണം

വ്ളാഡിവോസ്റ്റോക്ക് ; റഷ്യയുടെ എല്‍ എന്‍ ജി പദ്ധതികളില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് ക്ഷണം . ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിനൊപ്പം നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പ്രകൃതി വാതക ഉദ്പാദം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളിലേയ്ക്ക് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത് . നിലവില്‍ റഷ്യയുടെ സക്കാലിന്‍ 1 പദ്ധതിയില്‍ ഇന്ത്യയ്ക്ക് 20 ശതമാനത്തോളം പങ്കാളിത്തമുണ്ട് . ഫാര്‍ ഈസ്റ്റേണ്‍ എല്‍ എന്‍ ജി , ആര്‍ക്റ്റിക് എല്‍ എന്‍ ജി 2 പദ്ധതികളിലും ഇന്ത്യ പങ്കാളിയാകണമെന്ന് റഷ്യയുടെ താല്പര്യമെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പുചിന്‍ വ്യക്തമാക്കി . സക്കാലിന്‍ പദ്ധതിയുടെ തുടര്‍ച്ചയായി റഷ്യ ആരംഭിച്ചതാണ് ഫാര്‍ ഈസ്റ്റേണ്‍ എല്‍ എന്‍ ജി . പ്രകൃതി വാതക ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്കാലിന്‍ പദ്ധതി ആരംഭിച്ചത് . അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയാണ് ഏഷ്യയുടേത്. എല്‍.എന്‍.ജി ആവശ്യം വര്‍ധിച്ചു വരികയുമാണ്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ എല്‍.എന്‍.ജി പദ്ധതിയിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത് .

Related News