Loading ...

Home India

നരേന്ദ്രമോദിയും അമിത്ഷായും നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യമാകുന്നു: 44 കമ്ബനികളും , 15,000 കോടിയുടെ നിക്ഷേപവുമായി ജമ്മു കശ്മീര്‍ വികസന കുതിപ്പിലേക്ക്

ജമ്മുകശ്മീരില്‍ വികസനം എത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് പ്രാവര്‍ത്തികമാകുന്നു.ജമ്മു കശ്മീരില്‍ വികസനം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമേദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ഇവരുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നതിനാണ് കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റബംര്‍ ഒന്ന് വരെ കശ്മീരില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടപ്പിച്ചത് 44കമ്ബനികള്‍ ആണ്. ഇതില്‍ 33 കമ്ബനികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. ഐടി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിന്യൂവല്‍ എനര്‍ജി, മാനുഫാക്ച്ചറിങ്ങ്, ആശുപത്രി, പ്രതിരോധം, വിനോദ സഞ്ചാരം, സ്‌കില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് നിക്ഷേപം നടത്താന്‍ കൂടുതല്‍ കമ്ബനികള്‍ തയ്യാറായിരിക്കുന്നത്. ഇതോടെ 15,000 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കശ്മീരില്‍ ഒരുങ്ങുന്നത്. ഒരു ലക്ഷം കോടി നിക്ഷേപം കശ്മീരില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നവംബറില്‍ കശ്മീരില്‍ നടക്കുന്ന നിക്ഷേപക ഉച്ചക്കോടിയില്‍ കൂടുതല്‍ കമ്ബനികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചക്കോടിയുടെ ഒരുക്കങ്ങള്‍ വിപുലമായി നടക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീര്‍ പഴയ നിലയിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്.

Related News