Loading ...

Home National

കശ്മീരിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കും;അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.15 ദിവസത്തിനകം ആശയ വിനിമയ സേവനങ്ങള്‍ പുനസ്ഥാപിക്കും.അമിത് ഷാ കശ്മീരില്‍ നിന്നുള്ള ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്. ജമ്മു കശ്മീരില്‍ നിന്നുള്ള 22 ഗ്രാമ മുഖ്യന്‍മാരും പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ള 100 പേരുമായി സമ്ബര്‍ക് അഭിയാന്‍ എന്ന പേരിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരിലെ ജനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കുക, പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു നീക്കം.15 ദിവസത്തിനകം ആശയ വിനിമയ സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് സംഘത്തിന് മന്ത്രി നല്‍കിയ ഉറപ്പ്. ഗ്രാമമുഖ്യന്മാര്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാമ മുഖ്യന്‍മാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ നിത്യാനന്ദ് റായ്, ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ലാ, അഡീഷണല്‍ സെക്രട്ടറി ഗണേഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related News