Loading ...

Home National

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയില്‍

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. ഈസ്റ്റേണ്‍ സാമ്ബത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനം. വ്ളാഡിവോസ്റ്റോകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്തും. വ്ളാഡിവോസ്റ്റോകില്‍ ബുധനാഴ്ച രാവിലെ വിമാനമിറങ്ങിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് സ്വീകരിച്ചു. അതിനുശേഷം ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ സമൂഹവും അദ്ദേഹത്തിന് സ്വീകരണം നല്‍കി. വൈകിട്ട് നാലിന് നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇതിന് ശേഷമാവും പുതിനുമായുള്ള ചര്‍ച്ച. തുടര്‍ന്ന് വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. ഉച്ചകോടിക്ക് ശേഷം സ്വേഡ കപ്പല്‍ നിര്‍മാണശാല പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളാണ് ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാന അജന്‍ഡയെന്ന് യാത്രയ്ക്ക് മുമ്ബ് നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Related News