Loading ...

Home cinema

നിവിന്‍ പോളി-നയന്‍താര ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'; ഓണം റിലീസായി തിയറ്ററുകളിലേയ്ക്ക്

നിവിന്‍ പോളി-നയന്‍താര താരജോഡിയിലൊരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമ ഓണം റിലീസായി തിയറ്ററുകളിലെത്തും. സെപ്റ്റംബര്‍ 5നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യന്ത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുകയാണ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ തളത്തില്‍ ദിനേശനായി എത്തുന്നത്. ശോഭയായി നയന്‍താരയും എത്തുന്നു. ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്ബേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ചിത്രം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം ലവ് ആക്ഷന്‍ ഡ്രാമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്.

Related News