Loading ...

Home International

ഇന്ത്യക്കെതിരെ പാകിസ്താന്‍ യുദ്ധം പ്രഖ്യാപിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യക്കെതിരെ പാകിസ്താന്‍ യുദ്ധം പ്രഖ്യാപിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താനിലെ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഇന്നലെ ഇക്കാര്യം പറഞ്ഞത്. à´‡à´¨àµà´¤àµà´¯à´¯àµà´‚ പാകിസ്താനും അണ്വായുധ ശേഷിയുള്ള രാജ്യങ്ങളാണ്. യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങള്‍ക്കുമല്ല ലോകത്തിനാകെ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുകയാണെന്നും അതില്‍ വിജയിക്കുന്നവര്‍ക്കും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടാവുമെന്നും ഒട്ടനവധി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അത് കാരണമാവുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം വരെ ആണവയുദ്ധത്തിനുവരെ സജ്ജമാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു പ്രസ്ഥാവന.

Related News