Loading ...

Home Education

ഇനാറ്റ് ഡിസംബര്‍ അഞ്ചിന്; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

ആസ്‌ട്രോണമി, ആസ്‌ട്രോഫിസിക്‌സ്, ഫിസിക്‌സ് മേഖലകളില്‍ ഗവേഷണം നടത്താന്‍ സയന്‍സ്/എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സില്‍ (ഐ.യു.സി.എ.എ) അവസരം. ഐ.യു.സി.എ.എ. നാഷണല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇനാറ്റ്) വഴിയാണ് പ്രവേശനം. യോഗ്യത: 2020 ജൂലായ്ക്കകം 55 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ആസ്‌ട്രോണമി/അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നിവയിലൊന്നില്‍ എം.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി. അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്./എം.ഇ./ എം. ടെക്. ബിരുദം. ഫൈനല്‍ ബി.എസ്സി., ആദ്യവര്‍ഷ എം. എസ്സി., മൂന്നാം/നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി., രണ്ടാം/മൂന്നാം വര്‍ഷ ബി.ഇ./ബി.ടെക്. പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ: ഡിസംബര്‍ അഞ്ചിന്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്/ എന്‍ജിനിയറിങ് വിഷയങ്ങളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഇനാറ്റിന് നേരിട്ട് ഹാജരാകാനും വ്യവസ്ഥയുണ്ട്. അക്കാദമിക് മികവ് വിലയിരുത്താന്‍ കഴിവുള്ള രണ്ടു 'റഫറി'കളെ അപേക്ഷാര്‍ഥി നിര്‍ദേശിക്കണം. ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) വഴിയും ഇവിടെ പ്രവേശനമുണ്ട്. അവസാന തീയതി - സെപ്റ്റംബര്‍ 12.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://inat.iucaa.in സന്ദര്‍ശിക്കുക.

Related News