Loading ...

Home special dish

അടിപൊളി ബീഫ് വിന്താലു തയ്യാറാക്കാം

വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് ബീഫ് വിന്താലു. രുചികരമായ ബീഫ് വിന്താലു തയ്യാറാക്കാം…. തയ്യാറാക്കുന്ന വിധം… 1. ബീഫ് ( ചെറുതായി അരിഞ്ഞത്) അര കിലോ 2.കടുക് 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഏലയ്ക്ക 3 എണ്ണം
കറുവപ്പട്ട ഒരു കഷ്ണം
ഗ്രാമ്ബു 4 എണ്ണം
ഉലുവ 1 ടീസ്പൂണ്‍
കുരുമുളക് 5 എണ്ണം
മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍ 3.വിനാഗിരി കാല്‍ കപ്പ്
സവാള 4 എണ്ണം
തക്കാളി 2 എണ്ണം
ഇഞ്ചി ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍
വെള്ളം ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം… രണ്ടാമത്തെ ചേരുവകള്‍ എല്ലാം മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക. ശേഷം വിനാഗിരിയില്‍ കലര്‍ത്തി വയ്ക്കണം. ഇനി കുക്കറില്‍ എണ്ണ ചൂടാക്കാം. ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ശേഷം സവാള വഴറ്റാം. ഇനി വിനാഗിരിയില്‍ കലര്‍ത്തി വച്ചിരിക്കുന്നവ ചേര്‍ത്ത് കൊടുക്കാം. രണ്ട് മിനിറ്റ് വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാം. വെള്ളം ചേര്‍ക്കാം. നല്ലപോലെ വഴറ്റി യോജിപ്പിച്ച്‌ പേസ്റ്റ് പോലെ ആക്കാം. ഇനി ബീഫ് ചേര്‍ത്ത് കൊടുത്ത് രണ്ട് മൂന്നു മിനിറ്റ് ഇളക്കാം. കറി വേപ്പിലയും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ അടയ്ക്കാം. ബീഫ് വെന്ത ശേഷം കുക്കര്‍ തുറക്കാം. ഇനി ഒന്ന് വറ്റിച്ചെടുക്കണമെങ്കില്‍ അങ്ങനെയും ചെയ്യാം.

Related News