Loading ...

Home health

ബ്ലഡ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുക

ക്യാന്‍സര്‍ എന്നു കേള്‍ക്കുമ്ബോള്‍ തന്നെ പലര്‍ക്കും പേടിയാണ് അത് പോലെ തന്നെ അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ്‌ ക്യാന്‍സര്‍‍. രക്തത്തിന്‍റെ ഉത്പാദനം കുറയുന്നതാണ്‌ ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ.ബ്ലഡ്‌ ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ‌
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെഒരു ലക്ഷണം .
രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്ബോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും.ഇങ്ങനെ ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Related News