Loading ...

Home Kerala

പ്ര​ള​യം: 10,000 രൂ​പ വി​ത​ര​ണം ആ​രം​ഭി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി; അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ​യു​ടെ വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ദു​രി​ത​ബാ​ധി​ത​രു​ടെ അ​ക്കൗ​ണ്ടി​ല്‍ അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം എ​ത്തി തു​ട​ങ്ങും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യേ​ണ്ടി വ​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യേ​ണ്ടി വ​ന്ന​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണു ധ​ന​സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ ക​ഴി​ഞ്ഞ കു​ടും​ബ​ങ്ങ​ള്‍​ക്കു പു​റ​മേ, പ്ര​ള​യ സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടേ​യോ വീ​ടു​ക​ളി​ല്‍ മാ​റി താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്കും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ക​ഞ്ഞി​പ്പു​ര​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഭ​ക്ഷ​ണം ന​ല്‍​കു​ക​യും ചെ​യ്ത കു​ടും​ബ​ങ്ങ​ള്‍, ഒ​റ്റ​യ്ക്കും കു​ടും​ബ​മാ​യും ക്യാ​ന്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കും ധ​ന​സ​ഹാ​യം ന​ല്‍​കും.

സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കു പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​ണു സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News