Loading ...

Home Europe

സണ്ണി സ്റ്റീഫന്‍ യുകെയില്‍

ലണ്ടന്‍:  സൌത്ത് ആഫ്രിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന നോമ്പുകാല കുടുംബവിശുദ്ധീകരണ ധ്യാനങ്ങള്‍ക്കു ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഫാമിലി കോണ്‍ഫ്രെന്‍സും നോമ്പുകാല ധ്യാനങ്ങളും യു കെ യിലെ വിവിധ ദേവാലയങ്ങളില്‍ മാര്‍ച്ച്‌  3 മുതല്‍ 14 വരെ നടത്തപ്പെടുന്നു.

 à´®à´¾à´°àµâ€à´šàµà´šàµ 5, 6 തീയതികളില്‍ ലിവര്‍ പൂളിലും(
Carmel Marthoma Church, C/O All Saints Parish Church, Irvine Street ), 7, 8, തീയതികളില്‍ ലണ്ടനിലും ( ഫാമിലി കോണ്‍ഫ്രെന്‍സ് ), 10, 11 തീയതികളില്‍ ഫെയിര്‍ഹാമിലും (Fareham, 183 Avery Lane, Gosport, Hampshire, PO12 4SW ) 12, 13 തീയതികളില്‍ സൌതാംപ്ടനിലുമാണ് ( St Joseph House, 8 Lyndhurs Road, Southapton, SO40 7DU ) ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

  ‘വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 35 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന്’ വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ à´«à´¾.ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങളും, ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും, ഒരിക്കലും മറക്കാനാവാത്ത ആത്മീയപ്രഭ നല്‍കുന്നതാണെന്ന് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  
സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ് നേരിട്ട് ബന്ധപ്പെടേണ്ട നമ്പര്‍: +44 7491 052 062

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ. റോണി ചെറിയാന്‍ ( Liverpool ) 074 770 71494
ശ്രീമതി റാണി വിന്‍സെന്‍റ് ( Liverpool ) 075 432 92646
ശ്രീ റെജി പോള്‍ ( Boston ) 077 230 35457  
  
ബ്ര. പോളി വറീദ് ( Southampton ) 079 608 93862
ശ്രീ ജോസ് വര്‍ക്കിചേലച്ചുവട്ടില്‍ ( Oxford ) 078 978 16039

Related News