Loading ...

Home sports

ചിചാരിറ്റോ വെസ്റ്റ് ഹാം വിട്ട് സ്പെയിനിലേക്ക്

ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനമായ ഇന്ന് മെക്സിക്കന്‍ സ്ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ര്‍ന്ന ചിച്ചാരിറ്റോ സ്പെയിനിലേക്ക് കൂടു മാറും. വെസ്റ്റ് ഹാമിന്റെ താരമായ ചിചാരിറ്റോ സെവിയ്യയിലേക്കാണ് പോകുന്നത്. മെഡിക്കലിനായി താരം സെവിയ്യയില്‍ എത്തിയിട്ടുണ്ട്. 31കാരനായ താരം അവിടെ മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിടും. 9 മില്യണോളം ആഉം ട്രാന്‍സ്ഫര്‍ തുക. 2017 മുതല്‍ വെസ്റ്റ് ഹാമില്‍ ഉള്ള താരമാണ് ചിചാരിറ്റോ. പുതിയ സ്ട്രൈക്കര്‍ ഹലെര്‍ എത്തിയതോടെ അവസരം കുറയും എന്നതാണ് ചിച്ചാരിറ്റോ ക്ലബ് വിടാന്‍ കാരണം. മുമൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്ബന്‍ ക്ലബുകള്‍ക്ക് കളിച്ചിട്ടുള്ള താരമാണ് ഹെര്‍ണാണ്ടസ്. മെക്സിക്കോ ദേശീയ ടീമിന്റെ ടോപ്പ് സ്കോററും അദ്ദേഹമാണ്.

Related News