Loading ...

Home cinema

ഓസ്കറില്‍ തിളങ്ങി മലയാളത്തിന്റെ സാജന്‍

തിരുവനന്തപുരം > മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഇന്‍സൈഡ് ഔട്ട് എന്ന അനിമേഷന്‍ ചിത്രത്തിന് ഓസ്കര്‍ പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ നാലാഞ്ചിറ കണ്ടത്തില്‍ വീട്ടില്‍ സാജന്‍ സ്കറിയയാണ് ഇന്‍സൈഡ് ഔട്ടിന്റെ കഥാപാത്രചിത്രീകരണം നടത്തിയത്. 1998ല്‍ സാജന്‍ അമേരിക്കയിലേക്ക് പോയെങ്കിലും അമ്മയും അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബം തലസ്ഥാനത്തുണ്ട്.  മകന് ലഭിച്ച വലിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് കുടുംബം. à´•àµ‹à´´à´¿à´•àµà´•àµ‹à´Ÿàµ ആര്‍ഇസിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിറിങ് പാസായ സാജന്‍ അമേരിക്കയിലെ ടെക്സാസിലെ à´Ž ആന്‍ഡ് à´Žà´‚ യൂണിവേഴ്സിറ്റിയില്‍നിന്ന് അനിമേഷന്‍ കോഴ്സ് പാസായി. തുടര്‍ന്ന് ഡിസ്നി– പിക്സര്‍ സ്റ്റുഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറായി. ഹോളിവുഡിലെ ഏഴ് സിനിമയ്ക്ക് സാജന്‍ കഥാപാത്രചിത്രീകരണം നടത്തി.  ഇന്‍ഡൈഡ് ഔട്ട് ഓസ്കറിന് പരിഗണിക്കപ്പെടുമെന്ന് സാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായി അമ്മ തങ്കമ്മ പറയുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി ലൊസ്ആഞ്ചലസിലേക്ക് പോകവെ സാജന്റെ വീട്ടുകാരെ വിളിച്ചിരുന്നു.നാലാഞ്ചിറ സെന്റ് ഗൊരേറ്റി ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ് അമ്മ തങ്കമ്മ. അച്ഛന്‍ കെ സ്കറിയ മാര്‍ ഇവാനിയോസ് കോളേജ് റിട്ട പ്രൊഫസറാണ്.  ചെന്നൈയില്‍ എന്‍ജിനിയറായ അബു കെ സ്കറിയ, ഡോക്ടറായ ജേക്കബ് കെ സ്കറിയ എന്നിവര്‍ സഹോദരങ്ങള്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ മേരി ആനാണ് സാജന്റെ ‘ഭാര്യ.

Related News