Loading ...

Home Music

എണ്‍പതിന്റെ നിറവില്‍ അര്‍ജുനന്‍മാസ്റ്റര്‍ by ഷഫീഖ് അമരാവതി

കൊച്ചി > മലയാളത്തിന്റെ സാത്വിക സംഗീതസംവിധായകന്‍ à´Žà´‚ കെ അര്‍ജുനന്‍മാസ്റ്റര്‍ക്ക് ചൊവ്വാഴ്ച 80 വയസ്സ് തികയുന്നു. ജി ദേവരാജന്‍, à´Žà´‚ എസ് ബാബുരാജ്, കെ രാഘവന്‍, വി ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ഈണത്തിന്റെ രാജശില്‍പ്പികള്‍ അരങ്ങുവാണ പഴയകാലത്തും അവര്‍ ഓര്‍മയായ പുതുകാലത്തും തന്റേതായ ഇടം നിലനിര്‍ത്തിയാണ് അര്‍ജുനന്‍മാസ്റ്ററുടെ ജൈത്രയാത്ര. 80–ാം വയസ്സിലും à´† ഈണസപര്യ തുടരുകയുമാണ്.പിറന്നാള്‍ദിനത്തിലും പള്ളുരുത്തിയിലെ അദ്ദേഹത്തിന്റെ പാര്‍വ്വതി മന്ദിരത്തില്‍ എല്ലാം സാധാരണമായിരിക്കും. "പിറന്നാളൊന്നും അങ്ങനെ ആഘോഷിക്കാറില്ല. വീട്ടിലുള്ളവര്‍പോലും പലപ്പോഴും അത് അറിയുകപോലുമില്ല. വീടുതന്നെ അമ്പലമായി കണക്കാക്കുന്നതിനാല്‍ പിറന്നാള്‍ദിനത്തില്‍ പ്രത്യേകിച്ച് അമ്പലത്തില്‍ പോകുന്ന പതിവുമില്ല. പലരും വിളിച്ച് ആശംസ നേരും. ചിലപ്പോള്‍ നാട്ടുകാരും സ്നേഹിതരും ആഘോഷിക്കും. അത്രതന്നെ'' – അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു.ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലം മാളിയേക്കല്‍ വീട്ടില്‍ കൊച്ചുകുഞ്ഞിന്റെയും പാറു(പാര്‍വ്വതി)വിന്റെയും 14 മക്കളില്‍ ഏറ്റവും ഇളയവനായി 1936 മാര്‍ച്ച് ഒന്നിനാണ് അര്‍ജുനന്‍ മാസ്റ്റര്‍ ജനിച്ചത്. ഫോര്‍ട്ട്കൊച്ചി താമരപ്പറമ്പ് à´—à´µ. യുപി സ്കൂളില്‍ രണ്ടാംക്ളാസ്വരെ വിദ്യാഭ്യാസം. തുടര്‍ന്ന് പഴനി ജീവകാരുണ്യ ആശ്രമത്തിലെ അന്തേവാസിയായി. ഇവിടെ അണ്ണാമല സര്‍വകലാശാലയിലെ സംഗീതാധ്യാപകന്‍ കുമരയ്യപിള്ളയുടെ ശിഷ്യനായി. ജന്മനാട്ടുകാരനായ വിജയരാജന്‍, ജി ദേവരാജന്‍ എന്നിവരാണ് മറ്റ് ഗുരുക്കള്‍. ഹര്‍മോണിയം വായനക്കാരനായാണ് കലാവേദിയിലെ അരങ്ങേറ്റം. തുടര്‍ന്ന് നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങി. പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ ജി ദേവരാജന്റെ ശിഷ്യനായി.1968ല്‍ പുറത്തിറങ്ങിയ 'കറുത്ത പൌര്‍ണമി' എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമാഗാനരംഗത്ത് അരങ്ങേറ്റം. 'മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും' എന്ന ഗാനത്തിനാണ് സിനിമയ്ക്കായി ആദ്യം ഈണമൊരുക്കിയത്. പാടിയത് യേശുദാസ്.  200ലേറെ സിനിമകള്‍ക്കായി 700ലേറെ ഗാനങ്ങളും മുന്നൂറിലേറെ നാടകങ്ങള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കുമാണ് ഈണം നല്‍കിയത്. കോഴിക്കോട് കൌമുദി തിയറ്റേഴ്സിന്റെ 1958ല്‍ പുറത്തിറങ്ങിയ 'പള്ളിക്കുറ്റം' എന്ന നാടകത്തിനായി 'തമ്മിലടിച്ച തമ്പുരാക്കന്മാര്‍' എന്ന ഗാനത്തിനാണ് ആദ്യമായി ഈണമിട്ടത്. പി à´Žà´‚ കാസിമിന്റേതായിരുന്നു à´°à´šà´¨. 1969 മുതല്‍ 14 സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1987ല്‍ പ്രൊഫഷണല്‍ നാടക അവാര്‍ഡും തേടിയെത്തി. 1992ല്‍ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചു. 1993, '94, '97, '98 വര്‍ഷങ്ങളില്‍ മികച്ച നാടക സംഗീതസംവിധായകനുള്ള അവാര്‍ഡും നേടി.ബാല്യത്തിലെ ദുരിതജീവിതത്തില്‍ കൂടുകൂട്ടിയ സംഗീതംതന്നെയാണ് ഇന്നും ഇദ്ദേഹത്തിന് ദിവ്യാമൃതം. ഇപ്പോള്‍ അധികം നടക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ട്. ഇടയ്ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. എങ്കിലും ഈണത്തിന്റെ ആഴങ്ങളിലേക്ക് à´† മനസ്സ് ഇറങ്ങുമ്പോള്‍ ഇവയൊന്നും വഴിമുടക്കുന്നില്ല. à´­à´¾à´°àµà´¯ ഭാരതി, മക്കളായ അശോകന്‍, രേഖ, ഗീത, അനില്‍, ശ്രീകല എന്നിവരുടെ പരിലാളനയിലും നാട്ടുകാരുടെ ആദരവിലും സ്വഛശാന്തമാണ് à´† ജീവിതം. ജന്മദിനമല്ല, ഇനിയും വരാനിരിക്കുന്ന ഈണമാണ് à´† മനസ്സുനിറയെ.

Related News