Loading ...

Home Gulf

ദു​ബൈ​യി​ല്‍ എ​ട്ട് പു​തി​യ സ്കൂ​ളു​ക​ള്‍ തു​റ​ക്കും

ദു​ബൈ: അ​ടു​ത്ത വ​ര്‍​ഷ​ത്തി​ല്‍ ദു​ബൈ​യി​ല്‍ പു​തി​യ എ​ട്ടു സ്കൂ​ളു​ക​ള്‍ കൂ​ടി തു​റ​ക്കു​മെ​ന്ന് കെ.​എ​ച്ച്‌.​ഡി.​എ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
13000 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യം കൂ​ടു​ന്ന​തി​നൊ​പ്പം ര​ക്ഷി​താ​ക്ക​ള്‍​ക്ക് സ്കൂ​ളു​ക​ള്‍ െത​രെ​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് കെ.​എ​ച്ച്‌.​ഡി.​എ അ​റി​യി​ച്ചു. 2020ഓ​ടെ പു​തി​യ എ​ട്ട് സ്കൂ​ളു​ക​ള്‍ കൂ​ടി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങ​ന്ന​തോ​ടെ രാ​ജ്യ​ത്തെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് അ​തു ക​രു​ത്താ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ കു​ട്ടി​ക​ള്‍​ക്കി​ണ​ങ്ങി​യ​തും മി​ക​ച്ച​തു​മാ​യ സ്കൂ​ളു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത തെ​ളി​യു​മെ​ന്നും കെ.​എ​ച്ച്‌.​ഡി.​എ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ദ​ര്‍​വി​ശ് പ​റ​ഞ്ഞു. അ​ഞ്ച് സ്കൂ​ളു​ക​ള്‍ ഇൗ ​വ​ര്‍​ഷം ത​ന്നെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. ശേ​ഷി​ക്കു​ന്ന മൂ​ന്നെ​ണ്ണം അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ആ​രം​ഭി​ക്കും ^ മു​ഹ​മ്മ​ദ് ദ​ര്‍​വി​ശ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ല്‍ ത​വാ​ര്‍, കി​സൈ​സ്, ജു​മൈ​രി​യ വി​ല്ലേ​ജ് ട്ര​യാം​ഗി​ള്‍, ജ​ബ​ല്‍​അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇൗ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ 41 പു​തി​യ സ്കൂ​ളു​ക​ളാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

Related News