Loading ...

Home Gulf

ഖ​​​ത്ത​​​റി​െ​​ന്‍​​റ വി​​​ജ​​​യം പ​​റ​​ഞ്ഞ്​ ന​​​ജാ​​​ഹ് ഖ​​​ത്ത​​​രി മേ​​ള

ദോ​​​ഹ: ദോ​​​ഹ എ​​​ക്സി​​​ബി​​​ഷ​​​ന്‍ ആ​​​ന്‍​​ഡ്​​ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​ന്‍​​റ​​റി​​​ല്‍ മൂ​​​ന്നാ​​​മ​​​ത് ന​​​ജാ​​​ഹ് ഖ​​​ത്ത​​​രി (​​ഖ​​​ത്ത​​​രി വി​​​ജ​​​യം) 2019 ഫെ​​​സ്​​​റ്റി​​വ​​ല്‍ തു​​​ട​​​ങ്ങി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് അ​​​ബ്​​​ദു​​​ല്ല ബി​​​ന്‍ നാ​​​സ​​​ര്‍ ബി​​​ന്‍ ഖ​​ലീ​​​ഫ ആ​​ല്‍​ ഥാ​​​നി ച​​ട​​ങ്ങി​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. നി​​​ര​​​വ​​​ധി സ​​​ര്‍ക്കാ​​​ര്‍ സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ണ് ഫോ​​​റം സ്പോ​​​ണ്‍സ​​​ര്‍ ചെ​​​യ്യു​​​ന്ന​​​ത്. സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രും വി​​​ശി​​​ഷ്​​​ട​​​രു​​​മാ​​​യ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ഖ​​​ത്ത​​​രി അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​രി​​​പ്പി​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ല്‍ പേ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് ഫോ​​​റം വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധം, സ​​​മ്ബ​​​ദ് വ്യ​​​വ​​​സ്ഥ, സം​​​സ്കാ​​​രം, ക​​​ല, കാ​​​യി​​​കം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ത​​​ല​​​വ​​​ന്‍മാ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍, ജ​​​ന​​​റ​​​ല്‍ ഡ​​​യ​​റ​​​ക്ട​​​ര്‍മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​ര്‍ ത​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കു​െ​​​വ​​​ക്കും. അ​​​ഞ്ചു ദി​​വ​​​സം നീ​​​ളു​​​ന്ന ഫെ​​​സ്​​​റ്റി​​വ​​​ലി​​​ല്‍ 13 ഫോ​​​റ​​​ങ്ങ​​​ളാ​​​ണ് ഉ​ള്‍​പ്പെെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധം, സ​​​മ്ബ​​​ദ്ഘ​​​ട​​​ന, സാം​​​സ്കാ​​​രി​​​കം, ക​​​ല, കാ​​​യി​​​കം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യാ​​​ണ് ഈ ​​​ഫോ​​​റ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ക. മേ​​​ള​​​യു​​​ടെ മൂ​​​ന്നാം​​ പ​​​തി​​​പ്പി​​​നൊ​​​പ്പം ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തും വി​​​ജ​​​യ​​​ക​​​ര​​​വു​​​മാ​​​യ ഖ​​​ത്ത​​​രി പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​ദ​​​ര്‍ശ​​​ന​​​വും തു​​​ട​​​രു​ ന്നു​​​ണ്ട്. നി​​​ര​​​വ​​​ധി വി​​​ശി​​​ഷ്​​​ട​​ാ​തി​​​ഥി​​​ക​​​ള്‍, ശൈ​​​ഖു​​​മാ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍, രാ​​​ജ്യ​​​ത്തി​​െ​​ന്‍​​റ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള മു​​​തി​​​ര്‍ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഫോ​​​റ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ന​​​യ​​​തീ​​​രു​​​മാ​​​ന ഫോ​​​റ​​​ത്തി​​​ലെ പ​​​ങ്കാ​​​ളി​​​ക​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ദ​​രി​​​ച്ചു. ഫോ​​​റ​​​ത്തി​​െ​​ന്‍​​റ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ലെ വി​​​വി​​​ധ പ​​​വ​​​ലി​​​യ​​​നു​​​ക​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ര്‍ശി​​​ച്ചു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പി​​​ന്നി​​​ട്ട കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ല്‍ ഖ​​​ത്ത​​​ര്‍ കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്‌ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​ച്ചു. ​ഖ​​​ത്ത​​​രി പ്ര​​​തി​​​ഭ​​​യും മി​​​ക​​​വും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന യു​​​വ​​​സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പി​​ന്നീ​​ട്​ ട്വി​​​റ്റ​​​റി​​​ല്‍ കു​​​റി​​​ച്ചു.

Related News