Loading ...

Home Kerala

പാലായില്‍ വീണ്ടും ഇടതു സ്ഥാനാര്‍ത്ഥിയായി മാണി.സി.കാപ്പന്‍

തിരുവനന്തപുരം: കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. എന്‍.സി.പി യോഗത്തിലാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. എല്‍.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും കെ.എം. മാണിയോടായിരുന്നു ഇദ്ദേഹം മത്സരിച്ച്‌ പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിക്കെതിരെ മത്സരിക്കുന്നത് എന്‍.സി.പി നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു.

Dailyhunt

Related News