Loading ...

Home special dish

നാരങ്ങാചോറ്‌ റെസിപ്പി

നെയ്യ് ചോറും ഇറച്ചി ചോറുമൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ടാകും. അതുപോലെ നാരങ്ങാ ചോറ് കഴിച്ചിട്ടുണ്ടോ? വേഗം കേടുവരാത്തതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ വിഭവമാണ് നാരങ്ങാ ചോറ്. നാരങ്ങാ ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍: പച്ചരി - ഒന്നര കപ്പ് ചെറുനാരങ്ങ നീര് - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് എണ്ണ - ആവശ്യത്തിന് കടുക് - 2 ടേബിള്‍സ്ബൂണ്‍ ഉഴുന്നുപരിപ്പ് - മുക്കാല്‍ ടേബിള്‍സ്പൂണ്‍ പൊട്ടുകടല - ഒരു ടേബിള്‍ സ്പൂണ്‍ പീനട്ട്/ കശുവണ്ടി - 4 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍്ര ടേബിള്‍സ്പൂണ്‍ ഉണക്കമുളക് ( ചതച്ചത്) - 2 എണ്ണം പച്ചമുളക്( നുറുക്കിയത്) - 2 എണ്ണം കായം - ഒരു നുള്ള് കറിവേപ്പില - ഒരു കതിര്‍പ്പ് തയ്യാറാക്കുന്ന വിധം: അരി പതിനഞ്ച് മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കാം. ശേഷം, ചെറുനാരങ്ങനീര്, ഒരു ടേബിള്‍സ്പൂണ്‍ എണ്ണ എന്നിവ ചോറിനു മുകളില്‍ തൂവുക. പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ കശുവണ്ടി ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റണം. അതിലേക്ക് കടുകിട്ട് പൊട്ടുമ്ബോള്‍ മുളകും കറിവേപ്പിലയും ചേര്‍ക്കാം. ഇനി മഞ്ഞള്‍പ്പൊടിയും കായവും ചേര്‍ത്ത് രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ക്കണം. അത് വറ്റുമ്ബോള്‍, പാനിലെ ചേരുവകള്‍ അരിയിലേക്കിട്ട് നന്നായി ഇളക്കാം. ഇനി അടച്ചുവെച്ച്‌ ഇരുപത് മിനിട്ട് വേവിക്കണം. തൈര്, പപ്പടം, അച്ചാര്‍, എന്നിവയ്‌ക്കൊപ്പം കഴിക്കാം.

Related News