Loading ...

Home parenting

ടോണി മോറിസണിന്‍റെ 'ബിലവ്ഡ്' മകൻ വായിക്കുന്നത് കണ്ട് ഞെട്ടിയ അമ്മ

റിച്ച്മണ്ട്: ലൈംഗിംക ചുവയുള്ള പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാലും മക്കൾ അത് പഠിക്കണമോ എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന ബിൽ പാസാക്കാനൊരുങ്ങുകയാണ് വെർജീനിയ. വിശ്വ മഹാസാഹിത്യമായാലും ലൈംഗികതയുള്ള പുസ്തകങ്ങൾ വായിക്കരുതെന്ന് മക്കളോട് നിഷ്കർഷിക്കാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ടെന്നാണ് നിയമവുമായി മുന്നോട്ടുപോകുന്നവർ വാദിക്കുന്നത്.ലോറ മർഫി എന്ന ഫെയർ ഫാക്സ് കൗണ്ടി വീട്ടമ്മയാണ് പുതിയ നിയമത്തിന് കളമൊരുക്കിയത്. ഹൈസ്കൂളിൽ പഠിക്കുന്ന മകന്‍റെ പുസ്തകശേഖരം പരിശോധിച്ച മർഫി ഞെട്ടിപ്പോയി. 1988ൽ പുലിറ്റ്സർ പുരസ്ക്കാരത്തിന് അർഹമായ ടോണിമോറിസന്‍റെ 'ബിലവ്ഡ്' ആയിരുന്നു മകൻ വായിച്ചുകൊണ്ടിരുന്നത്. നോബൽ ജേതാവായ മോറിസന്‍റെ ഈ പുസ്തകം ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഒരു അടിമയുടെ കഥയാണ്. മൃഗീയതയും കൂട്ട ബലാൽസംഗവും ശിശുവിന്‍റെ കൊലപാതകവും അടങ്ങുന്നതാണ് പ്രമേയം.പരിശോധന തുടർന്നപ്പോഴാണ് മർഫിക്ക് മനസ്സിലായത്, ഇതേ ഗണത്തിൽ പെടുന്ന നിരവധി പുസ്തകങ്ങൾ മകന് വായിക്കാനുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്. ടോണി മോറസന്‍റെ തന്നെ ദ ബ്ളൂവസ്റ്റ് ഐ, ഇൻവിസിബ്ൾ മാൻ, ദ റോഡ് എന്നിവയാണ് മറ്റ് ചിലത്. എല്ലാം പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾ, പക്ഷെ കുട്ടികൾക്ക് കൊടുക്കാനാത്തവ. ഇത്തരം പുസ്തകങ്ങൾ കുട്ടികളുടെ മാനസിക വളർച്ചക്ക് വിഘാതമാകുമെന്ന് കണ്ട് ഇതിനെതിരെ നിയമപരമായി പോരാടാൻ തീരുമാനിക്കുകയായിരുന്നു മർഫി.വിർജീനിയ സെനറ്റിൽ നടന്ന ചൂടേറിയ വാഗ്വാദങ്ങൾക്ക് ശേഷം മർഫിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ തന്നെയായിരുന്നു കമ്മിറ്റി അംഗങ്ങൾ. പഠനത്തിനുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് കൂടി അവസരം നൽകുന്ന ബിൽ രാഷ്ട്രത്തിനാകെ മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് വിർജീനിയക്കാർ.

Related News