Loading ...

Home International

ഇന്ത്യക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്‍

ജനീവ:ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച്‌ പാകിസ്ഥാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കും.ആഗോളതലത്തില്‍ കശ്മീര്‍ വിഷയം സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിതെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയം പാകിസ്ഥാന്‍ നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്ത്യയുംപാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കശ്മീര്‍ വിഷയമെന്ന് നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്‌.പാകിസ്ഥാന്‍ ഉറ്റുനോക്കുന്നത്‌ അടുത്ത മാസം ഒമ്ബത് മുതല്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തെയാണ് .

Related News