Loading ...

Home sports

റോബിന്‍ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റനാവും. അടുത്ത മാസം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും തുടര്‍ന്ന് നടക്കുന്ന സയ്ദ് മുഷ്‌താഖ്‌ അലി ടി20യിലും ഉത്തപ്പ തന്നെയാവും കേരളത്തെ നയിക്കുക. കഴിഞ്ഞ മാസം ബംഗളുരുവില്‍ വെച്ച്‌ നടന്ന തിമ്മപ്പയ് മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രാദേശിനെതിരെ ഉത്തപ്പ കേരളത്തെ നയിച്ചിരുന്നു. അതെ സമയം രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. രഞ്ജിയില്‍ മികച്ച പ്രകടനം സച്ചിന്‍ ബേബിക്ക് കീഴില്‍ കേരളം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കേരളത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിലെയും സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെയും ഉത്തപ്പയുടെ പ്രകടനം ആശ്രയിച്ചാവും രഞ്ജിയിലെ കേരള ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Related News