Loading ...

Home India

ടൈംസ് പട്ടികയില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി ; സന്തോഷമെന്ന് പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: ഗുജറാത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സര്‍ദാല്‍ വല്ലഭ്ഭായി പട്ടേല്‍ പ്രതിമ അന്താരാഷ്ട്ര പ്രസിദ്ധിയിലേയ്ക്ക്. ടൈം മാസികയുടെ ലോകപ്രസിദ്ധങ്ങളായ സ്മാരകങ്ങളുടെ പട്ടികയിലേക്കാണ് പട്ടേല്‍ പ്രതിമ പരിഗണിച്ചിരിക്കുന്നത്.2019ലെ വിശ്വപ്രസിദ്ധ സന്ദര്‍ശക കേന്ദ്രങ്ങളും രണ്ടാം പട്ടികയിലാണ് സ്റ്റാച്ച്‌യൂ ഓഫ് യൂണിറ്റി എന്ന് പേരിലറിയപ്പെടുന്ന പട്ടേല്‍ പ്രതിമ ഉള്‍പ്പെട്ടത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി സ്റ്റാച്യൂ ഓഫ് യൂണിറ്റി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇതിനൊപ്പം മുബൈയിലെ സോഹോ ഹൗസും അംഗീകരിക്കപ്പെട്ടു. ലോകത്തില്‍ ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നതും പുതിയതുമായ 100 പ്രധാനപ്പെട്ട എണ്ണംപറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് ടൈംസ് മാസിക പുറത്തിറക്കിയത്. എല്ലാവര്‍ഷവും ടൈംസ് മാസിക ഇറക്കുന്ന പട്ടിക ലോകസഞ്ചാരികള്‍ ഏറെ പ്രാധാന്യംകൊടുക്കുന്ന ഒന്നാണ്. സ്റ്റാച്യൂ ഓഫ് യൂണിറ്റി 597 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ എന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒപ്പം നര്‍മദാ നദീതീരത്ത് മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന സ്മാരകം സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് മുകളിലായിട്ടാണ് പണിതുയര്‍ത്തിയിട്ടുള്ളത്. പ്രതിമയുടെ ഉള്ളിലൂടെ സന്ദര്‍ശകര്‍ക്ക് ഏറ്റവും മുകളിലേയ്ക്ക പ്രവേശിച്ചാല്‍ ഗുജറാത്തിലെ പ്രധാനപ്പെട്ട മലനിരകളുടെ അതിസുന്ദരദൃശ്യമാണ് ലഭിക്കുക.നിലവില്‍ 20 ലക്ഷത്തിലധികം സന്ദര്‍ശകരാണ് പട്ടേല്‍ പ്രതിമ കാണാനെത്തിയത്. മുംബൈയിലെ സോഹോ ഹൗസ് എന്ന അതിഥി മന്ദിരം കലാപരമായ കഴിവുകളുള്ളവരുടെ ഇടമാണ്. പ്രസിദ്ധമായ ജുഹൂ ബീച്ചില്‍ അറബിക്കടലിലേക്ക് നോക്കിയിരിക്കുന്ന 11 നിലകളുള്ള പ്രസിദ്ധമായ ഹോട്ടലില്‍ മികച്ച ലൈബ്രറി, ഒരു ചെറിയ സിനിമാ ഹാള്‍,ബാര്‍,നീന്തല്‍ക്കുളം എന്നിവയാണുള്ളത്. രാജസ്ഥാന്റെ കരവിരുതുകള്‍ നിറഞ്ഞ ഇരിപ്പിടങ്ങളും,കൈകൊണ്ട് നെയ്ത മുളനാരുകൊണ്ടുള്ള കസേരകളും, സാരികള്‍ കൊണ്ട് അലങ്കരിച്ച ലാംബ് ഷെയ്ഡുകളും ചേര്‍ന്ന് തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ റസ്റ്റോറന്റ് എന്ന നിലയില്‍ വിശ്വപ്രസിദ്ധമാണ് സോഹോ ഹൗസ്.അംഗത്വത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ശൃംഖലയാണ് സോഹോ.ഏഷ്യയിലെ തന്നെ ആദ്യത്തെ സോഹോ ഹൗസെന്ന പ്രത്യകതയും മുംബൈയിലെ മന്ദിരത്തിനുണ്ട്.1995 ലാണ് ലണ്ടനില്‍ ആദ്യത്തെ സോഹോ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചത്.

Related News