Loading ...

Home National

സി.പി.എമ്മിന്റെ റിട്ട് ഹര്‍ജി ഉള്‍പ്പടെ കശ്മീര്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതു കൂടാതെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയില്‍ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് പത്തോളം ഹര്‍ജികള്‍ളും ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരും. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വീട്ടു തടങ്കലുകളും ചോദ്യം ചെയ്താണ് ഹര്‍ജികളിലേറെയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും ഹര്‍ജികളില്‍ വാദം കേള്‍ക്കുക. കശ്മീരില്‍ അഭിപ്രായ സ്വതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും മരിവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടി കാണ്ടി സാമൂഹ്യ പ്രവര്‍ത്തകനായ തെഹ്സീന്‍ പൂനവല്ല നല്‍കിയ ഹര്‍ജിയിലും വാദം കേള്‍ക്കും.

Related News